Latest NewsNewsIndia

ഷാരൂഖ് ഖാനെ പശ്ചിമ ബംഗാളിന്റെ ബ്രാൻഡ് അംബാസഡറാക്കിയ സംഭവം; മമതയ്‌ക്കെതിരെ വിമർശനവുമായി ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡറാക്കിയത് അദ്ദേഹത്തിന്റെ പേരിൽ ഖാനെന്നുള്ളത് കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ്. ഒരു റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ബി.ജെ.പിയെ പുറത്തുനിന്നുള്ള പാർട്ടിയെന്ന് മമത വിളിക്കുന്നു. പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു സിനിമാ താരത്തെ ബ്രാൻഡ് അംബാസഡറായി വേണമായിരുന്നെങ്കിൽ ജനപ്രിയ നായകനും ലോക്സഭാ അംഗവുമായ ദേവിനെ തിരഞ്ഞെടുക്കാമായിരുന്നു. അല്ലെങ്കിൽ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജിയെ നിങ്ങൾക്ക് ബ്രാൻഡ് അംബാസഡറാക്കാമായിരുന്നു. എന്നാൽ നിങ്ങൾ ഷാരൂഖ് ഖാനെ തിരഞ്ഞെടുത്തു. എന്തുകൊണ്ടാണെന്ന് മനസ്സിലായില്ലേ? തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി നിങ്ങൾക്ക് ഒരു ഖാനെ ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം.” ദിലീപ് ഘോഷ് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button