27 November Friday

മുൻ ഉപദേഷ്ടാവിനെ ട്രംപ്‌ കുറ്റവിമുക്തനാക്കി

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020


വാഷിങ്‌ടൺ
ഗുരുതര കുറ്റം ചുമത്തപ്പെട്ട മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ മൈക്കേൽ ഫ്ലിന്നിനെ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ മാപ്പ്‌ നൽകി കുറ്റവിമുക്തനാക്കി. 2016ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിനെ വിജയിപ്പിക്കാൻ റഷ്യൻ അധികൃതരുമായി ഒത്തുകളിച്ചത്‌ സംബന്ധിച്ച്‌ എഫ്‌ബിഐക്ക്‌ കളവായ മൊഴിനൽകി എന്ന കുറ്റമാണ്‌ ചുമത്തിയിരുന്നത്‌. ഈ സംഭവത്തിൽ കുറ്റസമ്മതം നടത്തിയിരുന്ന ഫ്ലിന്നിനെ ട്രംപ്‌ കുറ്റവിമുക്തനാക്കിയത്‌ അദ്ദേഹത്തിന്റെ അധികാര ദുർവിനിയോഗത്തിന്റെ മറ്റൊരു ഉദാഹരണം ആണെന്ന്‌ ഡെമോക്രാറ്റിക്‌ നേതാവും പ്രതിനിധിസഭാ സ്‌പീക്കറുമായ നാൻസി പെലോസി കുറ്റപ്പെടുത്തി. ഫ്ലിൻ നിരപരാധിയാണെന്നു പറഞ്ഞാണ്‌ ട്രംപ്‌ കുറ്റവിമുക്തനാക്കി ഉത്തരവിൽ ഒപ്പിട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top