സിഡ്‌നി > ഇന്ത്യ –- ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ അദാനിക്കെതിരെ പ്രതിഷേധം. രണ്ടു പേർ ഗ്യാലറിയിൽനിന്ന് മൈതാനത്തിറങ്ങി കളി തടസ്സപ്പെടുത്തി പ്രതിഷേധിച്ചു. ഇവരിലൊരാൾ ‘നോ വൺ ബില്യൺ അദാനി ലോൺ’ എന്ന പ്ലക്ക് കാർഡ് ഉയർത്തി പിച്ചിൽ കയറിനിന്നു. സന്ദീപ് സൈനി ആറാം ഓവർ എറിയാൻ തുടങ്ങുന്നതിനു മുമ്പായിരുന്നു പ്രതിഷേധം.
പരിസ്ഥിതിയെ തകർക്കുന്ന കൽക്കരി ഖനനത്തിനായി എസ്‌ബിഐ ഒരു കോടീശ്വരന് കോടികൾ വായ്‌പ നൽകുകയാണെന്ന് കളികാണുന്ന ഇന്ത്യക്കാർ തിരിച്ചറിയണം. ക്വീൻലാൻഡ് ദ്വീപിൽ ഖനനം നടത്താനുള്ള അദാനിയുടെ പദ്ധതിക്കെതിരെ വലിയ പ്രതിഷേധമാണ് ഓസ്‌ട്രേലിയയിൽ ഉയരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..