Latest NewsNewsInternational

ഇറാനില്‍ ഭീകരാക്രമണം, ആണവായുധ പദ്ധതികളുടെ തലവന്‍ മൊഹ്‌സെന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു

 

ടെഹ്റാന്‍: ഇറാനില്‍ ഭീകരാക്രമണം. ഭീകരാക്രമണത്തെ തുടര്‍ന്ന് ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞനും ആണവായുധ പദ്ധതികളുടെ തലവനുമായ മൊഹ്‌സെന്‍ ഫക്രിസാദെയാണ് കൊല്ലപ്പെട്ടത് . വൈകിട്ടോടെ മൊഹ്‌സെന്‍ സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണമുണ്ടായത്. ഫക്രിസാദെയുടെ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ പ്രതിരോധ മന്ത്രാലയം ഇത് സ്ഥിരീകരിച്ചു.

read also :രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും സാനിറ്ററി പാഡ് സൗജന്യമാക്കി ഈ രാജ്യം : വിപ്ലവാത്മക നിലപാടിന് ലോകരാഷ്ട്രങ്ങളുടെ കൈയടി

സുരക്ഷ സേനയും ഭീകരരുമായി നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഫക്രിസാദെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലുള്ള ഒ രു ചെറിയ നഗരമായ അബ്സാരിഡിലാണ് ആക്രമണം നടന്നത്. ആക്രമണ ശേഷം ഭീകരവാദികള്‍ രക്ഷപ്പെട്ടത് സംബന്ധിച്ച് യാതൊരു വിവരവും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

 

 

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button