Latest NewsNewsIndia

പരിശീലന പറക്കലിനിടെ മിഗ് വിമാനം കടലിൽ തകർന്നുവീണു

ഡൽഹി: മിഗ് 29-കെ യുദ്ധവിമാനം പരിശീലനത്തിനിടെ അറബിക്കടലിൽ തകർന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരിൽ ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു. മറ്റൊരു പൈലറ്റിന് വേണ്ടിയുളള തിരച്ചിൽ തുടരുകയാണ്. സേനയുടെ വിവിധ യൂണിറ്റുകൾ തിരച്ചിലിൽ പങ്കെടുക്കുന്നുണ്ടെന്ന് നാവികസേന അറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം നടന്നതെന്നാണ് കിട്ടുന്ന വിവരം.

അറബിക്കടലിൽ ഐ എൻ എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന യുദ്ധവിമാനമാണ് അപകടത്തിൽപ്പെട്ടത്. ഈ വർഷം ഫെബ്രുവരിയിൽ പരീക്ഷണ പറക്കലിനിടെ ഗോവയിൽ മറ്റൊരു മിഗ് വിമാനം തകർന്നുവീണിരുന്നു. സംഭവത്തിൽ നാവികസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button