Latest NewsNewsIndia

സുശീൽ കുമാർ മോദി എൻഡിഎയുടെ രാജ്യസഭാ സ്ഥാനാർത്ഥി

പാറ്റ്‌ന : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദിയെ രാജ്യസഭ സ്ഥാനാർഥിയായി എൻഡിഎ തിരഞ്ഞെടുത്തു. എൽജെപി നേതാവും, മുൻ കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് സുശീൽ കുമാറിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ബിജെപിയുടെ നിയമസഭാ സമിതി അംഗം മയൂഖ് ആണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ ഒഴിവുവന്ന സീറ്റിലേക്ക് രാം വിലാസ് പാസ്വാന്റെ ഭാര്യ റീന പാസ്വാനെ മത്സരിപ്പിക്കുമെന്ന സൂചനകളാണ് പുറത്തുവന്നത്. എന്നാൽ പിന്നീട് സ്ഥാനാർത്ഥിയായി സുശീൽ കുമാർ മോദിയെ തെരഞ്ഞെടുക്കുകയായിരുന്നു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയില്‍ നിന്ന് മാറി എല്‍ജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്. രാം വിലാസ് പാസ്വാന്‍ അസുഖബാധിതനായതിനെ തുടര്‍ന്ന് മകന്‍ ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലായിരുന്നു എല്‍ജെപിയുടെ നീക്കം. ഇതേ തുടര്‍ന്നാണ് ബിജെപി നേരിട്ട് മത്സരിക്കാന്‍ തീരുമാനമെടുത്തത്. ജെഡിയുവുമായുളള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് എന്‍ഡിഎ സഖ്യം എല്‍ജെപി വിട്ടത്. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച എല്‍ജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button