Latest NewsNewsIndia

ഹൈദരാബാദിൽ വോട്ടിനായി അനധികൃത നുഴഞ്ഞുകയറ്റക്കാരെ തിരുകിക്കയറ്റുകയാണ് ; കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഹൈദരാബാദ് : ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പകളില്‍ അനധികൃത നുഴഞ്ഞുകയറ്റക്കാരായ വോട്ടര്‍മാരെ തിരുകിക്കയറ്റിയതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നമ്മുടെ രാജ്യത്തെ സൈനികര്‍ കണ്ണിലെണ്ണയൊഴിച്ച് രാപ്പകല്‍ അതിര്‍ത്തിയില്‍ സുരക്ഷ നടപ്പാക്കാന്‍ കഷ്ടപ്പെടുന്നു. ചരിത്രമുറങ്ങുന്ന ഹൈദരാബാദ് നഗരത്തില്‍ ഏ.ഐ.എം.ഐ.എം പാര്‍ട്ടിയും ടി.ആര്‍.എസും മത്സരിച്ച് അനധികൃത കുടിയേറ്റക്കാരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നോക്കുന്നു എന്നും സ്മൃതി ഇറാനി പറഞ്ഞു.

ജയിക്കാനായി ഇവര്‍ നടത്തുന്ന രാജ്യദ്രോഹത്തിന് ജനങ്ങള്‍ എണ്ണിയെണ്ണി പകരം ചോദിക്കുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാ പൗരന്മാരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. നികുതി അടയ്ക്കുന്ന പൗരന്റെ ഒരു പൈസപോലും അനധികൃതമായ കൈകളില്‍ ചെന്നുപെടാതിരിക്കാനും കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

ലൗ ജിഹാദ് സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും സ്മൃതി ഇറാനി മുന്നറിയിപ്പ് നല്‍കി. വനിതകളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി വിവാഹം കഴിപ്പിക്കുന്ന മതഭീകരതയ്‌ക്കെതിരെ ഒരു സര്‍ക്കാര്‍ നടപടി എടുത്താല്‍ ഏതു ജനതയാണ് ഒപ്പം നില്‍ക്കാത്തതെന്നും സ്മൃതി ഇറാനി ചോദിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button