CricketLatest NewsNewsIndiaSports

ഓഫ് ദിവസങ്ങളില്‍ ബാറ്റ് ചെയ്യാന്‍ പുതിയ വഴികള്‍ കണ്ടെത്തി അജിങ്ക്യ രഹാനെ ; ട്രോളി ശിഖര്‍ ധവാന്‍

വീഡിയോ പോസ്റ്റ് ചെയ്തയുടനെ, സഹതാരം ശിഖര്‍ ധവാന്‍ രഹാനെയെ ട്രോളി രംഗത്തെത്തി

ഓസ്‌ട്രേലിയയ്ക്ക് എതിരായ പരമ്പരയ്ക്ക് മുന്നോടിയായി ബാക്കിയുള്ള ഇന്ത്യന്‍ ടീമിനൊപ്പം ക്വാറന്റൈനില്‍ കുടുങ്ങിയ അജിങ്ക്യ രഹാനെ, ഓഫ് ദിവസങ്ങളില്‍ പോലും കളിയുമായി ബന്ധം നിലനിര്‍ത്താന്‍ മറ്റൊരു മാര്‍ഗം കണ്ടെത്തി.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ തന്റെ ഹോട്ടല്‍ മുറിയില്‍ സ്വയം ബാറ്റ് ചെയ്യുന്നതിന്റെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ‘നെറ്റ്‌സില്‍ നിന്ന് ഓഫ് ഡേയ് ആണെങ്കിലും ഞാന്‍ ബാറ്റിംഗ് ചെയ്യാന്‍ മറ്റ് വഴികള്‍ കണ്ടെത്തും. എനിക്ക് ബാറ്റില്‍ നിന്ന് കൂടുതല്‍ നേരം മാറി നില്‍ക്കാനാവില്ല. അയല്‍ക്കാര്‍ ക്ഷമിക്കണം’ – എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

വീഡിയോ പോസ്റ്റ് ചെയ്തയുടനെ, സഹതാരം ശിഖര്‍ ധവാന്‍ രഹാനെയെ ട്രോളി രംഗത്തെത്തി. തലേദിവസം നടന്ന പ്രാക്ടീസില്‍ 50 അടിച്ചല്ലോ, പിന്നെ ഈ പരിശീലനത്തിന്റെ അര്‍ത്ഥമെന്താണെന്ന്, ‘ഭായ് മാന്‍ ഗെയ് ഏക് ദിന്‍ പഹ്ലെ പ്രാക്ടീസ് മാച്ച് ഖേല ദാ. ഉസ്‌മേ തൂനെ 50 മാരെ, യെ പ്രാക് സെ ക്യാ ഫായിദ?? ബേട്ടി കോ ഖില റൂം പെ ഭായ്’ – ധവാന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര നാളെ ആരംഭിക്കുകയാണ്. സിഡ്നിയിലാണ് ആദ്യ ഏകദിനം. മൂന്നുവീതം ഏകദിന, ട്വന്റി-20 മത്സരങ്ങളും നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ഓസ്ട്രേലിയക്കെതിരെ ഇന്ത്യ കളിക്കും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button