Latest NewsNewsIndia

ഡൽഹി കലാപം; കുറ്റപത്രത്തിൽ ഉപമുഖ്യമന്ത്രി സിസോദിയയുടെ പേരും

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ പേര് പരാമർശിച്ച് ഡൽഹി കലാപത്തിലെ കുറ്റപത്രം. കലാപ ഉണ്ടായ സമയത്ത് പൊലീസ് നടപടി എടുത്തില്ലെന്ന ആക്ഷേപം ഉയർത്തി വാർത്താ സമ്മേളനം നടത്താൻ സിസോദിയ ആവശ്യപ്പെട്ടെന്നാണ് ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.

ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ അംഗങ്ങളായ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ സിനിമ പ്രവർത്തകൻ രാഹുൽ റോയി ഇട്ട സന്ദേശം അടിസ്ഥാനപ്പെടുത്തിയാണ് ഡൽഹി പൊലീസിൻ്റെ പരാമർശം. പൊലീസിന് നേരെയുള്ള ഗൂഢാലോചനയാണ് ഇതെന്നും കുറ്റപത്രത്തിൽ ആക്ഷേപിക്കുന്നുണ്ട്.ഇന്നലെയാണ് ഡൽഹി കലാപം അന്വേഷിച്ച പൊലീസ് സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button