Latest NewsNewsInternational

നെതന്യാഹുവിന്‍റെ സ്‌ത്രീ വിരുദ്ധ പരാമർശം; വിവാദമാകുന്നു

സ്ത്രീകള്‍ക്കെതിരായിട്ടുള്ള അതിക്രമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമർശം ഉയർത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. “ഇന്‍റർനാഷണൽ ഡേ ഫോർ എലിമിനേഷൻ ഓഫ് വയലൻസ് എഗെയ്ൻസ്റ്റ് വുമൺ” പരിപാടിക്കിടെ നടത്തിയ ചടങ്ങിനിടെയാണ് സ്ത്രീകളെ മൃഗങ്ങളോട് ഉപമിച്ച്‌ പരാമര്‍ശം നെതന്യാഹു നടത്തിയത്.

നിങ്ങള്‍ക്ക് മര്‍ദ്ദിക്കാനുള്ള മൃഗങ്ങളല്ല സ്ത്രീകള്‍. നമ്മളിപ്പോള്‍ എപ്പോഴും മൃഗങ്ങളെ മര്‍ദ്ദിക്കാന്‍ പാടില്ല എന്നല്ലേ പറയാറ്. മൃഗങ്ങളോട് അനുകമ്പ കാണിക്കുന്നവരാണ് നമ്മള്‍.. സ്ത്രീകളും മൃഗങ്ങളെപ്പോലെയാണ്, കുട്ടികളും മൃഗങ്ങളെപ്പോലെയാണ്.. അവര്‍ക്കും അവകാശങ്ങളുണ്ട് എന്നായിരുന്നു പരിപാടിക്കിടെ നെതന്യാഹു നടത്തിയ പരാമർശം.ഇപ്പോൾ അദ്ദേഹത്തിന്റെ പോസ്റ്റ് ട്വിറ്ററിൽ ട്രെൻഡായിരിക്കുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button