Latest NewsNewsIndia

വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ ; രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പിലും ബാറ്ററി ചാര്‍ജിംങ് സൗകര്യം

69,000 പെട്രോള്‍ പമ്പുകളില്‍ ഓരോ ഇ-ചാര്‍ജിങ് കിയോസ്‌കെങ്കിലും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്

ന്യൂഡല്‍ഹി : വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള കര്‍മ്മപരിപാടികളിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പിലും ബാറ്ററി ചാര്‍ജിംങ് സൗകര്യം ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഢ്കരിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തുള്ള 69,000 പെട്രോള്‍ പമ്പുകളില്‍ ഓരോ ഇ-ചാര്‍ജിങ് കിയോസ്‌കെങ്കിലും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

” അഞ്ചു വര്‍ഷത്തിനകം ആഗോളതലത്തില്‍ പ്രധാന വാഹന നിര്‍മാതാക്കളായി ഇന്ത്യ മാറും. വൈദ്യുത വാഹനങ്ങളുടെ വില്‍പന ഉയരണമെങ്കില്‍ ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സംവിധാനം വ്യാപകമാക്കേണ്ടതുണ്ട്. ചാര്‍ജിങ് സൗകര്യം വ്യാപകമാകുന്നതോടെ കൂടുതല്‍ പേര്‍ വൈദ്യുത വാഹനം തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണു രാജ്യത്തെ 69,000ത്തോളം പെട്രോള്‍ പമ്പുകളില്‍ കുറഞ്ഞത് ഒരു വൈദ്യുത വാഹന ചാര്‍ജിങ് കിയോസ്‌കെങ്കിലും സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ബാറ്ററിയില്‍ ഓടുന്ന വാഹനങ്ങളുടെ ചരക്ക്, സേവന നികുതി(ജി എസ് ടി) അഞ്ചു ശതമാനമായി കുറച്ചിരുന്നു. രാജ്യത്തു വൈദ്യുത വാഹന വില്‍പന പ്രോത്സാഹിപ്പിക്കാനുള്ള ഊര്‍ജിത ശ്രമങ്ങളാണു സര്‍ക്കാര്‍ നടത്തുന്നത്. ” – നിതിന്‍ ഗഢ്കരി മാധ്യമങ്ങളോട് പറഞ്ഞു.

നികുതി നിര്‍ണയത്തിനായി ഇരുചക്ര, ത്രിചക്രവാഹനങ്ങളിലെ ബാറ്ററി വിലയെ വാഹനവിലയില്‍ നിന്നു വേര്‍പെടുത്താന്‍ തീരുമാനിച്ചതും ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, പെട്രോളിനു പുറമെ എഥനോളും സമ്മര്‍ദിത പ്രകൃതി വാതക(സി എന്‍ ജി)വും ഇന്ധനമാക്കാന്‍ പ്രാപ്തിയുള്ള ഫ്‌ളെക്‌സ് എന്‍ജിനുകള്‍ വികസിപ്പിക്കാനും ഗഢ്കരി വാഹന നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button