ശാന്തൻപാറ > തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെ കോൺഗ്രസ് മുൻ പഞ്ചായത്ത് അംഗം കൈപ്പത്തി വെട്ടി ബിജെപി ക്യാമ്പിലേക്ക്. സേനാപതി പഞ്ചായത്ത് മുൻ അംഗമായിരുന്ന ഗ്രേസി ജോയിയാണ് പന്ത്രണ്ടാം വാർഡിൽ എൻഡിഎ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്.
മഹിളാ കോൺഗ്രസ് ജില്ലാ നേതൃത്വത്തിൽ വരെയുണ്ടായിരുന്ന അംഗത്തിന്റെ നീക്കം യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. ജില്ലാ നേതാക്കളുൾപ്പെടെ പങ്കെടുത്ത് ചർച്ച നടത്തിയിട്ടും സ്ഥാനാർഥി നിർണയം എങ്ങുമെത്തിയിരുന്നില്ല. സീറ്റുകൾ ലഭിക്കാതിരുന്നതോടെ വിവിധ വാർഡുകളിൽ കോൺഗ്രസ് നേതാക്കൾ വിമത സ്ഥാനാർഥികളായി രംഗത്തെത്തി. കഴിഞ്ഞ ഭരണസമിതിയിലെ പന്ത്രണ്ടാം വാർഡംഗം ജയിംസ് മത്തായി ഒന്നാം വാർഡിലും പത്താം വാർഡംഗം ഡെയ്‌സി പാറത്താനത്ത് മുൻ പ്രസിഡന്റിനെതിരെ പതിനൊന്നാം വാർഡിലും മത്സരിക്കുകയാണ്. മൂന്ന് വാർഡുകളിലാണ് വിമതർ മത്സരരംഗത്തുള്ളതെങ്കിലും ഇതിന്റെ തിരിച്ചടികൾ 13 വാർഡുകളിലും യുഡിഎഫിനുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..