Latest NewsNewsInternational

ഇന്ത്യയെപോലുള്ള ജനാധിപത്യ രാജ്യവുമായി അടുത്ത ബന്ധം സ്ഥാപിക്കും: ബൈഡന്‍ ഭരണകൂടം

ആഗോളതലത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ ഇന്ത്യയെപോലുള്ള ജനാധിപത്യ രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിനു ശ്രമിക്കുമെന്നും ബ്ലിങ്കന്‍ നേരത്തെ ഉറപ്പു നല്‍കിയിരുന്നു.

ന്യൂയോര്‍ക്ക്‌: ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് നിയുക്തി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍. ഒബാമ ഭരണത്തില്‍ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന ബ്ലിങ്കന്‍, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വിദേശ സെക്രട്ടറിയായിരുന്നപ്പോള്‍ നിരവധി തവണ ചര്‍ച്ച നടത്തി ഇന്ത്യയുമായി സുഹൃദ് ബന്ധം സ്ഥാപിച്ചിരുന്നു. ഇന്ത്യയുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുമെന്ന് ബൈഡന്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളില്‍ ഉറപ്പു നല്‍കിയിരുന്നതായും ഭരണത്തില്‍ വരികയാണെങ്കില്‍ ഇതിന് മുന്തിയ പരിഗണന നല്‍കുമെന്ന് ബൈഡന്‍ പറഞ്ഞിരുന്നതായും ബ്ലിങ്കന്‍ ആവര്‍ത്തിച്ചു.

Read Also: കോഴ നല്‍കി സ്റ്റാ‌ര്‍ പദവി നേടി; കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ റെയ്ഡ്; അറസ്റ്റ്

ആഗോളതലത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ ഇന്ത്യയെപോലുള്ള ജനാധിപത്യ രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിനു ശ്രമിക്കുമെന്നും ബ്ലിങ്കന്‍ നേരത്തെ ഉറപ്പു നല്‍കിയിരുന്നു. കശ്മീരിനെക്കുറിച്ചും പൗരത്വഭേദഗതി നിയമത്തെക്കുറിച്ചും ബൈഡനുള്ള വ്യത്യസ്ഥ അഭിപ്രായത്തെക്കുറിച്ചും ബ്ലിങ്കന്‍ ഓര്‍മപ്പെടുത്തി. ഗ്ലോബല്‍ വാമിംഗിനെക്കുറിച്ചുള്ള കരാര്‍ ഒപ്പുവയ്ക്കുന്നതില്‍ ആന്‍റണി ബ്ലിങ്കന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. പാരിസ് ക്ലൈമറ്റ് എഗ്രിമെന്‍റില്‍ ഒപ്പുവയ്ക്കുന്നതിന് ഇന്ത്യയുടെ മേല്‍ സ്വാധീനം ചെലുത്തുന്നതിന് വേണ്ടതെല്ലാം ബൈഡന്‍ ഭരണകൂടം ചെയ്യുമെന്നും ആന്‍റണി ബ്ലിങ്കന്‍ കൂട്ടിചേര്‍ത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button