CinemaMollywoodLatest NewsNewsEntertainment

‘ഇവൾ പൊളിയാണ്’‌: നിത്യ മേനോനുമായുള്ള ചിത്രം പങ്ക് വച്ച് ഇന്ദു

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരമാണ് നിത്യ മേനോൻ. കുറച്ച് കാലംകൊണ്ട് തന്നെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാൻ നിത്യക്ക് സാധിച്ചിരുന്നു . മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങിയ ഭാഷകളിലും താരം തന്റെ അഭിനയപാടവം തെളിയിച്ചു. തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി മലയാളത്തിൽ നായകനായി എത്തുന്ന ’19 1 a’ യിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. നവാഗതയായ ഇന്ദു വി.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദുവിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലായി ഇരിക്കുന്നത്.

ലൊക്കേഷനിൽ നിന്ന് നിത്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് ഇന്ദുവിന്റെ പോസ്റ്റ്. ‘ഈ പെൺകുട്ടി സൂപ്പർ പൊളിയാണ്‘ എന്നാണ് ഇന്ദു കുറിച്ചത്. സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം നിത്യയും ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button