NewsInternationalLife StyleFood & Cookery

ഈ സെലിബ്രിറ്റി ഷെഫ് വില്‍ക്കുന്ന ഒരു ബര്‍ഗറിന്റെ വില 7,033 രൂപ

റാംസെയുടെ പല രുചികളും ലോകപ്രശസ്തമാണ്

സെലിബ്രിറ്റി ഷെഫ് ഗോര്‍ഡന്‍ റാംസെ ലണ്ടനിലെ തന്റെ പേരിലുള്ള പുതിയ റെസ്റ്റോറന്റില്‍ ഒരു ബര്‍ഗര്‍ വില്‍ക്കാന്‍ പോകുന്നു. എന്നാല്‍ ബര്‍ഗറിന്റെ വില നിങ്ങളെ ഞെട്ടിക്കും, 80 യൂറോ ( ഏകദേശം 7,033 രൂപ) ആണ് ഇതിന്റെ വില. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം ഗോര്‍ഡന്‍ റാംസെ ബര്‍ഗര്‍ എന്ന ഈ പുതിയ റെസ്റ്റോറന്റ് ഡിസംബര്‍ 4-ന് ഹരോഡ്സില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്‍ഡിപെന്‍ഡന്റ് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 80 യൂറോ വിലയുള്ള ഈ ബര്‍ഗറില്‍ വേവിച്ച വാഗ്യു സിര്‍ലിയോണ്‍ ഉള്ള ഒരു ബീഫ് പാട്ടി, ട്രഫ്ള്‍ പെകോറിനോ ചീസ്, സെപ് മയോണൈസ്, ബ്ലാക്ക് ട്രഫ്ള്‍ എന്നിവ ഉള്‍പ്പെടുന്നു. 42 യൂറോ (3,692 രൂപ) വില വരുന്ന ലോബ്സ്റ്റര്‍ ഷ്രിമ്പ് ബര്‍ഗറും 21 യൂറോ (1,846 രൂപ) വിലവരുന്ന ഹോട്ട്‌ഡോഗ്സും മെനുവിലെ മറ്റ് ഇനങ്ങളില്‍ ഉള്‍പ്പെടുന്നു. റാംസേ സോഷ്യല്‍ മീഡിയയിലൂടെയാണ് റെസ്റ്റോറന്റ് ആരംഭിച്ച കാര്യം പുറത്തു വിട്ടത്.

”എന്നെ വിശ്വസിക്കൂ, ഇത് പുതിയൊരു ബര്‍ഗര്‍ അനുഭവമായിരിക്കും. യുകെയില്‍ ലഭിക്കുന്ന മികച്ച മീറ്റ് ആണ് ഞങ്ങള്‍ ഉപയോഗിക്കുന്നത് ” -അദ്ദേഹം പറഞ്ഞു.

റാംസെയുടെ പല രുചികളും ലോകപ്രശസ്തമാണ്. ഇതില്‍ പല വിഭവങ്ങളും റാംസെയുടെ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. അടുത്തിടെ കേരളത്തിലും അദ്ദേഹം എത്തിയിരുന്നു. നാഷണല്‍ ജോഗ്രെഫിക്കില്‍ നടത്തുന്ന അണ്‍ചാര്‍ട്ടഡ് ഷോയുമായി ബന്ധപ്പെട്ടാണ് (Gordon Ramsay: Uncharted) കേരളത്തിലും റാംസെ ഇത്തവണ എത്തിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button