CinemaLatest NewsNewsEntertainmentKollywood

ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ചിരഞ്‍ജീവി സര്‍ജ നല്‍കിയ സമ്മാനം; ഓർത്തെടുത്ത് മേഘ്‌ന

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് മേഘ്‍ന രാജും അന്തരിച്ച നടൻ ചിരഞ്‍ജീവി സര്‍ജയും. മേഘ്‍ന രാജിനും ചിരഞ്‍ജീവി സര്‍‌ജയ്‍ക്കും അടുത്തിടെയാണ് ഒരു കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നപ്പോള്‍ ചിരഞ്‍ജീവി സര്‍ജ നല്‍കിയ സമ്മാനത്തെ കുറിച്ചാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.

മേഘ്‍ന രാജ് ഗര്‍ഭിണിയായി എന്നറിഞ്ഞപ്പോള്‍ മനോഹരമായ ഒരു പാവക്കുട്ടിയാണ് ചിരഞ്‍ജീവി സര്‍ജ ഭാര്യക്ക് സമ്മാനിച്ചത്. എന്തായാലും ചിരഞ്‍ജീവി സര്‍ജയുടെ സാന്നിദ്ധ്യം കുഞ്ഞിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മേഘ്‍ന രാജും കുടുംബവും ഇപ്പോൾ ചെയ്യുന്നത്. ചിരഞ്‍ജീവി സര്‍ജയുടെ മരണം ഇപ്പോഴും ഉള്‍ക്കൊള്ളാനാകാത്തവരുണ്ട്. എന്നാല്‍ ഭര്‍ത്താവ് ആഗ്രഹിച്ചതുപോലെ ചിരിച്ചുകൊണ്ട് ജീവിക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നത് എന്ന് മേഘ്‍ന രാജ് വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button