Latest NewsNewsInternationalUK

32,000 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഡിസ്‌നി

ഇപ്പോള്‍ വീണ്ടും പിരിച്ചുവിടല്‍ സംഖ്യ ഉയര്‍ന്നിരിക്കുന്നു

32,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് വാള്‍ട്ട് ഡിസ്‌നി ബുധനാഴ്ച അറിയിച്ചു. പ്രധാനമായും തീം പാര്‍ക്കുകളില്‍ നിന്നായിരിക്കും പിരിച്ചുവിടല്‍ ഉണ്ടാവുക. സെപ്റ്റംബറില്‍ 28,000-ല്‍ തൊഴിലാളികളെ പിരിച്ചു വിടുമെന്നാണ് പ്രഖ്യാപിച്ചത്, എന്നാല്‍ ഇപ്പോള്‍ വീണ്ടും പിരിച്ചുവിടല്‍ സംഖ്യ ഉയര്‍ന്നിരിക്കുന്നു.

കൊറോണ വൈറസ് വ്യാപനവും ഉപഭോക്താക്കളുടെ കുറവും കമ്പനിയില്‍ വന്ന നഷ്ടങ്ങളും കാരണമാണ് തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. പിരിച്ചുവിടലുകള്‍ 2021-ന്റെ ആദ്യ പകുതിയിലായിരിക്കുമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് സമര്‍പ്പിച്ച ഫയലില്‍ കമ്പനി അറിയിച്ചു.

കൊറോണ വൈറസ് കേസുകള്‍ കുറഞ്ഞതോടെ ഫ്‌ലോറിഡയിലെ ഡിസ്‌നിയുടെ തീം പാര്‍ക്കുകളും യുണൈറ്റഡ് സ്റ്റേറ്റ്‌സിന് പുറത്തുള്ളവയും കര്‍ശനമായ സാമൂഹിക അകലം, പരിശോധന, മാസ്‌ക് എന്നിവ ഉപയോഗിച്ച് ഈ വര്‍ഷം ആദ്യം വീണ്ടും തുറന്നിരുന്നു. എന്നാല്‍, കൊറോണ വൈറസ് കേസുകളുടെ രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്തതോടെ ഫ്രാന്‍സ് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ കഴിഞ്ഞ മാസം അവസാനം ഡിസ്‌നിലാന്‍ഡ് പാരീസ് വീണ്ടും അടയ്ക്കേണ്ടി വന്നു. എന്നാല്‍ ഷാങ്ഹായ്, ഹോങ്കോംഗ്, ടോക്കിയോ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ തീം പാര്‍ക്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button