KeralaLatest NewsNews

സന്നിധാനത്ത് കോവിഡ് വ്യാപനം രൂക്ഷം; ശബരിമലയിൽ കൂടുതൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാൻ ശുപാർശ

ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്ന് ശുപാർശ. ചീഫ് സെക്രട്ടറി തല സമിതി യോഗത്തിലാണ് തീരുമാനമായത്. എത്ര പേരെ കൂടുതലായി അനുവദിക്കണമെന്ന കാര്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും. പ്രതിദിനം 1000 പേരെയാണ് ഇപ്പോൾ അനുവദിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുതന്നെ ഇത് വർധിപ്പിക്കാനാണ് ശുപാർശ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം കൂടി തേടിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.

തീർത്ഥാടകരുടെ എണ്ണം പ്രതിദിനം അയ്യായിരമാക്കി വർധിപ്പിക്കണമെന്ന ശുപാർശ സർക്കാരിന്‍റെ പരിഗണനയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. വരുമാന പ്രതിസന്ധി കണക്കിലെടുത്ത് പ്രതിദിന ദർശനത്തിന് അനുവദിച്ചിരിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്ന് ബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button