Latest NewsNewsIndia

രാജ്യത്ത് ഇത്രയധികം തെരഞ്ഞെടുപ്പുകള്‍ വേണോ ? ഇനി ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ‘ എന്ന ആശയത്തിലേയ്ക്ക് നീങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി…. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്ത് ഇത്രയധികം തെരഞ്ഞെടുപ്പുകള്‍ വേണോ ? ഇനി ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ‘ എന്ന ആശയത്തിലേയ്ക്ക് നീങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി..
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിന്റെ പ്രാധാന്യം ഒരിക്കല്‍ കൂടി വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വിവിധയിടങ്ങളില്‍ മാസം തോറും നടന്നുവരുന്ന തിരഞ്ഞെടുപ്പുകള്‍ തടസപ്പെടുത്തുന്നത്, രാജ്യത്തിന്റെ വികസനത്തെയാണെന്ന് മോദി ഓര്‍മ്മപ്പെടുത്തി. ഓരോ തിരഞ്ഞെടുപ്പിലും പ്രത്യേകം വോട്ടര്‍ പട്ടികകള്‍ എന്ന നടപടിക്രമം സമയവും പണവും പാഴാക്കല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എണ്‍പതാമത് ഓള്‍ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്സ് കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : താന്‍ ആഗ്രഹിക്കുന്ന എവിടെ വേണമെങ്കിലും, താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കൊപ്പവും താമസിക്കാന്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ട്….മതത്തിന്റെ ചട്ടക്കൂട്ടില്‍ ജീവിയ്ക്കുന്നവരെ ഇളക്കി മറിച്ച് കോടതി വിധി

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായും മോദി ഈ വിഷയം സൂചിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും ചെയ്തു. കഴിഞ്ഞ സ്വാതന്ത്രദിന സന്ദേശത്തിലും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്നതിനെ സംബന്ധിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നുണ്ടെന്ന ധ്വനിയാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ നിറഞ്ഞുനിന്നത്.

പാര്‍ലമെന്റിലെ ഇരു സഭകളിലെയുമടക്കം വിവിധ തിരഞ്ഞെടുപ്പുകളില്‍ ഒരു വോട്ടര്‍ പട്ടികയുടെ ആവശ്യമേയുള്ളൂവെന്ന് നരേന്ദ്ര മോദി പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button