Latest NewsNewsEducation

ഐ.എച്ച്.ആർ.ഡി മാവേലിക്കര കോളേജിൽ ഡിഗ്രി പ്രവേശനം

തിരുവനന്തപുരം; ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കേരളാ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മാവേലിക്കര അപ്ലൈഡ് സയൻസ് കോളേജിലേയ്ക്ക് (04792304494, 04792341020, 8547005046) പുതുതായി അനുവദിച്ച ബി.എസ്.സി ഫിസിക്സ് ആന്റ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ഡിഗ്രി കോഴ്സിലേക്ക് കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണു. അപേക്ഷ ഫോറവും പ്രോസ്പെക്റ്റസും www.ihrd.ac.in ൽ നിന്നും കിട്ടുന്നതാണ്. അപേക്ഷാ ഫോറം പൂരിപ്പിച്ച് രജിസ്ട്രേഷൻ ഫീസായി കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 150 രൂപ) അപേക്ഷിക്കാം. തുക കോളേജിൽ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങൾക്ക് www.ihrd.ac.in ലഭിക്കും.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button