COVID 19USALatest NewsNewsInternational

ചൈന ലോകത്തോട് ചെയ്തത് കൊടും ക്രൂരത ; അമേരിക്കയുടെ ചൈനാ നയം കടുപ്പിക്കുമെന്ന് മൈക്ക് പോംപിയോ

വാഷിംഗ്ടണ്‍ : കോവിഡ് ലോകത്ത് മുഴുവൻ വ്യാപകമാകാന്‍ കാരണം ചൈന വിവരങ്ങള്‍ ധരിപ്പിക്കാതിരുന്നതിനാലാണെന്ന് മൈക്ക് പോംപിയോ. അമേരിക്കയുടെ ചൈനാ നയം കടുപ്പിക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് സ്ഥാനം ഒഴിയും മുന്നേ മൈക്ക് പോംപിയോ ചൈനീസ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചത്.

ചൈന ലോകത്തോട് ചെയ്തത് മഹാപരാധമാണ്. മാരകമായ ഒരു വൈറസ് പടരുന്നതിനെ ലോകത്തെ അടിയന്തിരമായി അറിയിക്കേണ്ടതായിരുന്നു. അത് ചെയ്തില്ലെന്ന് മാത്രമല്ല വിവരം പുറത്തുപറാന്‍ തയ്യാറായ ധീരന്മാരായ ചൈനീസ് പൗരന്മാരെ ഭരണകൂടം നിശബ്ദമാക്കിയെന്നും പോംപിയോ പറഞ്ഞു.

പൊതു ആരോഗ്യ സംവിധാനത്തിന്റെ അപാകതയും പരാജയവും ചൈന തുറന്നുസമ്മതിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കോവിഡ് മൂലം ചൈനയിലുണ്ടായ മരണത്തിന്റെ കണക്കിലും തികഞ്ഞ അവ്യക്തതയാണെന്നും മൈക്ക് പോംപിയോ കുറ്റപ്പെടുത്തി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button