KeralaLatest NewsNews

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു; ‘താമര‘ ചിഹ്നത്തിൽ വോട്ടുതേടി മുല്ലപ്പിള്ളി രാമചന്ദ്രൻ

കോൺഗ്രസ് പാർട്ടിയിൽ നിൽക്കുന്നത് ആത്മഹത്യയ്ക്ക് തുല്യമെന്ന് മുല്ലപ്പിള്ളി രാമചന്ദ്രൻ

ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ പോസ്റ്റർ കൊണ്ടും മുന്നണിമാറ്റം കൊണ്ടും പേരുകൾ കൊണ്ടും ശ്രദ്ധയാകർഷിച്ച നിരവധിയാളുകൾ ഉണ്ട്. അത്തരത്തുൽ പേര് കൊണ്ട് കൗതുകമുണർത്തിയിരിക്കുകയാണ് തൃപ്പൂണിത്തുറ നഗരസഭയിലെ 48 ആം വാർഡിലെ ബിജെപി സ്ഥാനാർത്ഥി മുല്ലപ്പിള്ളി രാമചന്ദ്രൻ.

കെപിസിസി പ്രസിഡണ്ട് മുല്ലപ്പിള്ളി രാമചന്ദ്രൻ എന്ന പേരുമായി നല്ല സാമ്യതയുള്ള ഈ പേര് അദ്ദേഹത്തിനു ഗുണം ചെയ്യുമോ എന്ന് കാത്തിരുന്ന് കാണാമെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിലെ മറ്റൊരു സാമ്യത എന്ന് പറയുന്നത്. മുല്ലപ്പിള്ളി രാമചന്ദ്രൻ നേരത്തേ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു എന്നതാണ്.

കോൺഗ്രസ് പാർട്ടി നാഥനില്ലാ കളരി ആയെന്നും അങ്ങനെയുള്ള ഒരു പാർട്ടിയിൽ നിൽക്കുന്നത് ആത്മഹത്യയ്ക്ക് തുല്യമാണെന്നും മുല്ലപ്പിള്ളി രാമചന്ദ്രൻ പറയുന്നു. കോൺഗ്രസ് പാർട്ടിൽ വിട്ട് ബിജെപിയിലേക്ക് വന്നെങ്കിലും വോട്ടർമാരുടെ കാര്യത്തിൽ പേടിയില്ലെന്നും സ്വതന്ത്രനായി മത്സരിച്ചിട്ടുണ്ടെന്നും രാമചന്ദ്രൻ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button