Latest NewsNewsEducation

എൽ.എൽ.ബി കോഴ്‌സുകളിൽ സ്‌പോട്ട് അഡ്മിഷൻ

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിലേക്ക് ത്രിവത്സര/ പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സുകളിൽ വർദ്ധിപ്പിച്ച 10 ശതമാനം സീറ്റിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന് വിധേയമായി ത്രിവത്സര എൽ.എൽ.ബിയിലും പഞ്ചവത്സര എൽ.എൽ.ബിയിലും സ്‌പോട്ട് അഡ്മിഷൻ നടത്താൻ ഒരുങ്ങിയിരിക്കുന്നു. 30ന് രാവിലെ 11ന് ആവശ്യമായ എല്ലാ അസ്സൽ രേഖകളും സഹിതം ഹാജരാകണം. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധപ്പെടുത്തിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്തവരുമായ വിദ്യാർഥികൾ മാത്രമേ സ്‌പോട്ട് അഡ്മിഷന് ഹാജരാകേണ്ടതുള്ളൂ. ഫോൺ: 0495-2730680.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button