ചെന്നൈ > നിവർ ചുഴലിക്കാറ്റ് ബുധനാഴ്‌ച തമിഴ്‌നാട്, പുതുച്ചേരി തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് ചുഴലിയായി മാറി. മണിക്കൂറിൽ 100–-120 കിലോമീറ്റർവരെ വേഗതയിലാകും നിവർ വീശുക.
മുൻകരുതലിന്റെ ഭാഗമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബുധനാഴ്‌ച പൊതു അവധിപ്രഖ്യാപിച്ചു. ചെന്നൈയിൽനിന്നും മധുര ഭാഗത്തേയ്‌ക്കുള്ള ട്രെയിനുകൾ റദ്ദാക്കി. തമിഴ് നാട്ടിലെ തുറമുഖങ്ങളും അടച്ചു. കപ്പലുകൾ സുരക്ഷിത മേഖലകളിലേക്ക് മാറ്റി. തമിഴ്‌നാട്ടിൽ ചൊവ്വാഴ്‌ച പരക്കെ മഴ പെയ്‌തു. ചെന്നൈയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്‌ച വൈകിട്ടോടെ ചുഴലിക്കാറ്റ് തമിഴ്‌നാടും പുതുച്ചേരിയും മറികടക്കും. വ്യാഴാഴ്‌ചവരെ മഴയ്‌ക്ക് സാധ്യതയുണ്ട്. 2017 നവംബർ 29 ന് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന്റെ മുൻ അനുഭവമുള്ളതിനാൽ തെക്കൻ സംസ്ഥാനങ്ങളെല്ലാം കനത്ത ജാഗ്രതയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..