Latest NewsNewsInternational

ബലാത്സംഗ പ്രവർത്തികൾ നടത്തുന്നവർക്കെതിരെ ശിക്ഷ കടുപ്പിക്കാൻ ഒരുങ്ങി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ബലാത്സം​ഗം കേസിൽ പിടിയിലാകുന്ന പ്രതികൾക്ക് രാസഷണ്ഡീകരണം നടത്താനുള്ള നിയമത്തിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകിയതായി റിപ്പോർട്ട്.ലൈംഗികചോദനയും ലൈംഗികോത്തേജനവും കുറയ്ക്കാനുദ്ദേശിച്ചുള്ള ഔഷധപ്രയോഗത്തെയാണ് ‘രാസഷണ്ഡീകരണം’ എന്ന് പറയുന്നത് ഫെഡറൽ കാബിനറ്റ് മീറ്റിം​ഗിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നാണ് വ്യക്തമാകുന്നത്.

ഇതൊരു ​ഗുരുതരമായ വിഷയമാണെന്നും നടപ്പിലാക്കാൻ വൈകുന്നത് അനുവദിക്കില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. നിയമം സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല. ബലാത്സം​ഗക്കേസുകൾ പെട്ടന്ന് കണ്ടെത്തുന്നതിനും സാക്ഷികൾക്ക് സംരക്ഷണം നൽകുന്നതിനും കൂടുതൽ വനിതാ പൊലീസിന്റെ സേവനം ഉറപ്പുവരുത്തുന്നതും കരടിൽ വ്യക്തമാക്കുന്നുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button