25 November Wednesday

ശശി തരൂരിന്റെ ട്വീറ്റ്‌ കോൺഗ്രസിനുള്ള ട്രോളോ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020

ന്യൂഡൽഹി > രാജ്യം അതിവേഗം കാവിയായി മാറുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി ശശി തരൂർ എംപി ട്വിറ്ററിലിട്ട ചിത്രം‌ വൈറലായി. കോൺഗ്രസ്‌ പാർടിയുടെ ഇപ്പോഴത്തെ ഗതികേടാണ്‌ തരൂർ വരച്ചുകാട്ടിയതെന്നാണ്‌ വിമർശനം.
ചിത്രം വാക്കിനേക്കാൾ അതിശക്തമാണെന്ന അടിക്കുറിപ്പോടെ മുംബൈയിലെ അഭിനവ്‌ കഫാറസ്‌ എന്ന കലാകാരന്റെ ചിത്രമാണ്‌ തരൂർ ചൊവ്വാഴ്‌ച ട്വീറ്റ്‌ ചെയ്‌തത്‌. രാജ്യത്തെ വർത്തമാനകാല അവസ്ഥയാണിതെന്നും പറയുന്ന ചിത്രത്തിൽ മൂവർണ നിറം അരിച്ചെടുത്ത്‌ കാവിയാകുന്നതാണ്‌ വിഷയം.

അതിവേഗം ബിജെപിയാകുന്ന കോൺഗ്രസ്‌ പാർടിയെക്കുറിച്ചാണ്‌ തരൂർ പറയുന്നത്‌ എന്നാണ്‌ ട്വിറ്ററിൽ വരുന്ന പ്രതികരണം. കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ കത്തെഴുതിയ സംഘത്തിൽ തരൂരുമുണ്ടായിരുന്നു. കപിൽ സിബലും ഗുലാം നബി ആസാദുമടക്കമുള്ള മുതിർന്ന നേതാക്കൾ നേതൃത്വത്തിനെതിരെ വിമർശനം തുടരുന്ന സാഹചര്യത്തിൽ തരൂരിന്റെ ട്വീറ്റിലും പ്രതിഷേധത്തിന്റെ കനൽ കണ്ടെത്തുകയാണ്‌ നിരീക്ഷകർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top