തിരുവനന്തപുരം
നാടിന്റെ വികസനക്കുതിപ്പിന് തടയിടാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന താക്കീതുമായി പ്രതിരോധക്കോട്ട തീർത്ത് കേരളം. കേന്ദ്ര ഏജൻസികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഉപയോഗിച്ച് കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ് സംഘടിപ്പിച്ച ബഹുജന കൂട്ടായ്‌മയിൽ പതിനായിരങ്ങൾ അണിനിരന്നു. ഓരോ പ്രദേശത്തും പ്രധാന വികസന പ്രവർത്തനങ്ങൾ നടന്ന കേന്ദ്രങ്ങളിൽ ‘കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക' എന്ന മുദ്രാവാക്യവുമായാണ് ജനങ്ങൾ ഒത്തുചേർന്നത്.
തലസ്ഥാനത്ത് മെഡിക്കൽ കോളേജ് ജങ്‌ഷനിൽ നടന്ന കൂട്ടായ്‌മ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി അനാവൂർ നാഗപ്പൻ സംസാരിച്ചു. വട്ടിയൂർക്കാവിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. പേരൂർക്കടയിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദനും സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ബിനോയ് വിശ്വം എംപിയും ശ്രീകാര്യത്ത് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയും സംസാരിച്ചു.
എറണാകുളത്ത് കൂട്ടായ്‌മ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് ഉദ്‌ഘാടനം ചെയ്‌തു. സിപിഐ ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..