KeralaLatest News

വോട്ടര്‍മാരെ സ്വാധീനിക്കാനായി സി.പി.എമ്മിന്റെ അരി വിതരണം: എതിർപ്പുമായി ബിജെപി പ്രവര്‍ത്തകര്‍ : പോലീസ് അരി സ്റ്റേഷനിലേക്ക് മാറ്റി

അരി വിതരണം മാത്രമല്ല സൗജന്യമായി ദേശാഭിമാനിയും വിതരണം വ്യാപകമായി നടത്തി വരുന്നുണ്ടെന്നാണ് ബിജെപി പ്രവർത്തകരുടെ പരാതി .

തലശ്ശേരി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച്‌ വോട്ടര്‍മാരെ സ്വാധീനിക്കാനായി സി.പി.എമ്മിന്റെ അരി വിതരണം. തിരുവങ്ങാട് – നാല്പതാം വാര്‍ഡില്‍പൂവളപ്പ് തെരുവ് ഗണപതി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്താന്‍ ശ്രമിച്ചത്.

വനിത നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ അരി – പല വ്യഞ്ജന കിറ്റ് വിതരണം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് പോലീസ് എത്തി വിതരണത്തിന് വെച്ച കിറ്റുകള്‍ കസ്റ്റഡിയിലെടുത്തു. അരി വിതരണം മാത്രമല്ല സൗജന്യമായി ദേശാഭിമാനിയും വിതരണം വ്യാപകമായി നടത്തി വരുന്നുണ്ടെന്നാണ് ബിജെപി പ്രവർത്തകരുടെ പരാതി .

read also: ലൈഫ് പദ്ധതി: പണി പാതിയായപ്പോൾ പണം തിരികെ അടയ്ക്കാൻ ഉത്തരവ്, ഉണ്ടായിരുന്ന വീട് പൊളിച്ചവർ വഴിയാധാരമായി

മുഖ്യമന്ത്രിയുടെ നാടായ തലശ്ശേരിയില്‍ അരിയും ദേശാഭിമാനിയും കൊടുത്തുള്ള വോട്ട് പിടുത്തം സി പി എമ്മിന് കൈവിട്ടു പോകുന്ന പാര്‍ട്ടി വോട്ടുകള്‍ പിടിച്ചു നിര്‍ത്താനുള്ള അവസാന ശ്രമമാണെന്നാണ് ബിജെപി ആരോപണം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button