KeralaLatest NewsNewsEntertainment

മിനിസ്ക്രീനിലേക്ക് നടന്‍ സായ്കുമാറിന്റെ മകളും

കനക ദുര്‍ഗ എന്ന വില്ലൻ സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി

നായകനായും വില്ലനായും മലയാളികളുടെ ഇഷ്ടം നേടിയ പ്രിയതാരമാണ് സായ് കുമാർ. താരത്തിന്റെ മകൾ അഭിനയ രംഗത്തേയ്ക്ക് ചുവടു വയ്ക്കുന്നു. സീ കേരളം ചാനൽ ഒരുക്കുന്ന ‘കൈയ്യെത്തും ദൂരത്ത്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ പരമ്പരയിലാണ് വൈഷ്ണവി വേഷമിടുന്നത്.

കനക ദുര്‍ഗ എന്ന വില്ലൻ സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീന്‍ താരങ്ങളുടെ ഒരു നിര തന്നെ ഈ സീരിയലിലും ഉണ്ട്. പുതിയ സീരിയൽ തിങ്കളാഴ്ച മുതൽ വൈകുന്നേരം 8.30 മുതൽ സീ കേരളത്തിൽ സംപ്രേഷണം ചെയ്യും

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button