Latest NewsNewsIndia

ഗോവധ നിരോധനം കർണാടകയിലേക്ക്, കേരളത്തിന് ബാധകം

ബംഗളൂരു: ഉത്തരേന്ത്യയിൽ നിലവിൽ വന്ന ‘പശു രാഷ്​ട്രീയം’ ദക്ഷിണേന്ത്യയിലേക്ക്​ കൂടി വ്യാപിപ്പിക്കാനൊരുങ്ങി ബി.ജെ.പി രംഗത്ത് എത്തിയിരിക്കുന്നു. ഡിസംബർ ഏഴിന്​ തുടങ്ങുന്ന ​ശൈത്യകാല നിയമസഭ സമ്മേളനത്തിൽ കർണാടക ഗോവധ നിരോധന- കന്നുകാലി സംരക്ഷ ഭേദഗതി ബിൽ അവതരിപ്പിക്കാനാണ്​ ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്.

കന്നുകാലികളെ അറുക്കുന്നതും വിൽക്കുന്നതുമെല്ലാം നിരോധന പരിധിയിൽ ഉൾപ്പെടുത്തുന്നതാണ്​ വിവാദ ബിൽ. കന്നുകാലികളെ അറുക്കുന്നതും ബീഫ്​ ഉപയോഗിക്കുന്നതും മറ്റു സംസ്​ഥാനങ്ങളിലേക്ക്​ വിൽക്കുന്നതുമെല്ലാം നിരോധന പരിധിയിൽ ഉൾപ്പെടുത്തുന്നതിനാൽ നിയമം കേരളത്തേയും സാരമായി ബാധിച്ചേക്കുന്നതാണ്. അതിർത്തി കടന്ന്​ കേരള​ത്തിലെത്തുന്ന കന്നുകാലികളുടെ വരവിനേയും ബാധിക്കുമെന്നതിനാൽ മലയാളികളടക്കമുള്ളവരും നിയമത്തെ ആശങ്കയോടെയാണ്​ ഇപ്പോൾ കാണുന്നത്​.

2018 നിയമസഭ തെര​െഞ്ഞടുപ്പിൽ ബി.ജെ.പിയുടെ പ്രകടന പത്രികയിൽ പ്രധാന വാഗ്​ദാനങ്ങളിലൊന്നായിരുന്നു സമ്പൂർണ ഗോവധ നിരോധനം എന്നത്. ഗോവധ നിരോധനം കർണാടകയിൽ ഉടൻ നടപ്പാക്കുമെന്ന്​ ദക്ഷിണേന്ത്യയുടെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി കഴിഞ്ഞയാഴ്​ച ട്വീറ്റ് ചെയ്തിരുന്നതാണ് .

മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പ നിയമ വിദഗ്​ധരുമായി കൂടിയാലോചന നടത്തിയതായും ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള ഒരുക്കം നടക്കുകയാണെന്നും കർണാടക മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാൻ പറഞ്ഞു.

2010ൽ അധികാരത്തിലിരിക്കെ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ സമ്പൂർണ ഗോവധ നിരോധന ബിൽ അവതരിപ്പിക്കുകയുണ്ടായി. എന്നാൽ അതേസമയം, അന്നത്തെ ഗവർണർ എച്ച്​.ആർ. ഭരദ്വാജ്​ ബില്ലിന്​ അനുമതി നൽകിയില്ല. 2013ൽ അധികാരമേറ്റ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്​ സർക്കാർ ബിൽ എടുത്തുകളയുകയും ചെയ്​തിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button