എം.ശിവശങ്കറിന്‍റെ കസ്റ്റഡിയപേക്ഷ പരിഗണിക്കവേ കസ്റ്റംസിനെ കോടതി രൂക്ഷമായി വിമർശിച്ചു . എന്തിന് കസ്റ്റഡിയിൽ നല്കണമെന്ന കാര്യത്തിൽ കസ്റ്റംസിന് വ്യക്തയില്ല.പതിവ് അപേക്ഷകളിൽ പറയുന്ന കാര്യങ്ങൾ ആവർത്തിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.
സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് നേരിട്ട് അറിവുണ്ടെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഇപ്പോള്‍ ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റല്‍ തെളിവുകളും മറ്റ് മൊഴികളും കസ്റ്റംസ് കണ്ടെത്തിയിട്ടുമുണ്ട്. എന്നാല്‍ കേസിലെ കൂടുതല്‍ തെളിവുകള്‍ പുറത്ത് കൊണ്ടുവരാന്‍ ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചോദ്യം ചെയ്യണമെന്നാണ് കസ്റ്റംസ് ഉയർത്തുന്ന ആവശ്യം. പത്ത് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments