Latest NewsNewsCrime

ഭീഷണിപ്പെടുത്തി എട്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

ഗുരുഗ്രാം: ഭീഷണിപ്പെടുത്തി എട്ടാം ക്ലാസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് നാടിനെ ഞെട്ടിച്ച ക്രൂര സംഭവം നടന്നിരിക്കുന്നത്. 19കാരനായ പ്രതിയെ ചൊവാഴ്ച പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.

ഗുരുഗ്രാമിലെ ന്യൂ കോളനി പ്രദേശത്താണ് സംഭവം നടന്നത്. സമീപവാസിയായ യുവാവാണ് 14കാരിയെ ബലാത്സംഗം ചെയ്തത്. പലതവണ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്ന പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഭയം മൂലമാണ് വിവരം പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്കുകയുണ്ടായി.

നവംബര്‍ ആറിനാണ് പ്രതി ആദ്യമായി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്ത് പറയരുതെന്നും ആരെങ്കിലും പീഡനവിവരമറിഞ്ഞാല്‍ വീട്ടുകാരെ വകവരുത്തുമെന്നും പ്രതി ഭീഷണിപ്പെടുത്തി.

ഭയം മൂലം വിവരം പുറത്തു പറയാത്ത സാഹചര്യം മുതലെടുത്ത് പ്രതി വീണ്ടും ബലാത്സംഗം ചെയ്തുവെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സഹോദരി വിവരങ്ങള്‍ ചോദിച്ചതോടെ പെണ്‍കുട്ടി പീഡനവിവരം അറിയുന്നതും തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച കുടുംബം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button