Latest NewsNewsIndia

ടിആർപി തട്ടിപ്പ്; മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു

മുംബൈ: ടിആർപി തട്ടിപ്പ് കേസിൽ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മൂംബൈ പൊലീസിലെ ക്രൈം ഇൻറലിജൻസ് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. റിപ്പബ്ലിക് ടിവി, ബോക്സ് സിനിമ, ഫക്ത് മറാത്ത എന്നീ ചാനലുകൾ തട്ടിപ്പിലൂടെ റേറ്റിംഗ് പെരുപ്പിച്ച് കാണിച്ചെന്നാണ് മുംബൈ പോലീസ് കണ്ടെത്തുകയുണ്ടായി.

റിപ്പബ്ലിക് ടിവി വിതരണ മേധാവി അടക്കം 12 പേർ ആണ് ഇതുവരെ അറസ്റ്റിൽ ആയിരിക്കുന്നത്. ടിആർപി തട്ടിപ്പിൽ ഉത്തർപ്രദേശിൽ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷണം തുടങ്ങിയെങ്കിലും സംസ്ഥാനത്ത് കേസന്വേഷിക്കാനുള്ള പൊതു അനുമതി മഹാരാഷ്ട്ര സർക്കാർ റദ്ദാക്കിയതോടെ കേന്ദ്ര ഏജൻസിയുടെ വഴിയടയുകയുണ്ടായി. എന്നാൽ അതേസമയം കേസുമായി ബന്ധപ്പെട്ട് ഉയർന്ന കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ ഇഡി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button