Latest NewsNewsIndia

പ്രതിരോധ ഇടപാടുകളിലെ അഴിമതി ആരോപണം; കോൺഗ്രസിനെതിരെ മെഗാ ക്യാമ്പയിൻ ഒരുക്കി ബിജെപി

ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലന്‍റ് പ്രതിരോധ ഇടപാടുകളിലെ അഴിമതി ആരോപണം ഉൾപ്പെടെ ഉയർത്തി രാജ്യത്തുടനീളം കോൺഗ്രസിനെതിരെ മെഗാ കാമ്പയ്ൻ സംഘടിപ്പിക്കാൻ ബി.ജെ.പി ഒരുങ്ങിയിരിക്കുന്നു. നവംബർ 26 ഭരണഘടന ദിനത്തിന് ശേഷം കാമ്പയിൻ ആരംഭിക്കാനാണ് ബി.ജെ.പി തീരുമാനിക്കുകയുണ്ടായി.

‘കാമ്പയിനിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ പ്രതിരോധവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ കോൺഗ്രസിന്‍റെ ‘കട്ട് ആൻഡ് കമ്മീഷൻ’ സംസ്കാരത്തെക്കുറിച്ച് രാജ്യത്തുടനീളം പത്രസമ്മേളനം, സമൂഹമാധ്യമ കാമ്പയിൻ എന്നിവ നടത്തുകയാണ് ലക്ഷ്യം. ദേശ വിരുദ്ധ രാഷ്ട്രീയ ശക്തികൾക്കൊപ്പം ജമ്മു കശ്മീരിലെ ഗുപ്കർ സഖ്യവുമായുള്ള കോൺഗ്രസ് ബന്ധവും തുറന്നുകാട്ടും – മുതിർന്ന നേതാക്കൾ പറഞ്ഞു.

‘കോൺഗ്രസ് ദേശവിരുദ്ധരാണ്. ആഭ്യന്തര പ്രശ്‌നങ്ങളിൽ വിദേശ ഇടപെടൽ ആഗ്രഹിക്കുന്നവരോടൊപ്പമാണ് അവർ ഇരിക്കുന്നത്. അവരുടെ നേതാക്കൾ അന്താരാഷ്ട്ര വേദികളിൽ ശത്രുരാജ്യങ്ങൾക്ക് സഹായകമായ നിലപാട് സ്വീകരിക്കുന്നു. പ്രതിരോധ ഇടപാടുകളിൽ വിട്ടുവീഴ്ച ചെയ്യുന്നു. അവർ സൈന്യത്തിന്‍റെ മനോവീര്യം കുറയ്ക്കുകയും നമ്മുടെ സുരക്ഷാ സേനയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. കോൺഗ്രസിനെ തുറന്നുകാട്ടാൻ ഇതെല്ലാം ജനങ്ങളിലേക്ക് എത്തിക്കും’ ​​നേതാക്കൾ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button