കൊടകര > അരക്കോടി രൂപ വിലവരുന്ന 56 കിലോഗ്രാം ഉണക്ക കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. തൃശൂര്‍ വെള്ളിക്കുളങ്ങര മോനൊടി മൂഞ്ഞേലി വീട്ടില്‍ ഫ്രാന്‍സിസിന്റെ മകന്‍ ദീപു എന്ന ദീപക് (24 വയസ്), വെള്ളിക്കുളങ്ങര കട്ടിപ്പൊക്കം ചോന്നിപ്പറമ്പില്‍ തിലകന്റെ മകന്‍ അനന്തു (23 വയസ്) എന്നിവരെയാണ് ചൊവ്വാഴ്ച്ച രാവിലെ കൊടകര മേല്‍പാലത്തിനു സമീപം വെച്ച് പിടികൂടിയത്. ഇതില്‍ അനന്തു നിരവധി കേസുകളില്‍ പ്രതിയും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ്. ഇവര്‍ ഉപയോഗിച്ചിരുന്ന ആഡംബരക്കാറും പിടികൂടി.
തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ ഐപിഎസ്, റൂറല്‍ ജില്ലാപൊലീസ് മേധാവി ആര്‍ വിശ്വനാഥ് ഐപിഎസ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം റൂറല്‍ ഡിസിആര്‍ബി ഡിവൈഎസ്പി എ രാമചന്ദ്രന്‍, ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എറണാകുളം ജില്ലയിലെ കഞ്ചാവ് കച്ചവടക്കാര്‍ക്ക് നേരിട്ട് എത്തിച്ചു കൊടുക്കാന്‍ കൊണ്ടുവന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്. വാടകകയ്ക്ക് എടുത്ത ആഡംബരക്കാറിന്റെ ഡിക്കിയില്‍ ഭദ്രമായി പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ചാണ് കഞ്ചാവ് കടത്തിയത്. കഞ്ചാവ് പൊതികള്‍ നിരത്തി അതിനു മുകളില്‍ ബാഗുകള്‍ ഉപയോഗിച്ച് മറച്ചുവെച്ച നിലായിലായിരുന്നു.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. അരക്കു വനമേഖലയില്‍ വിളവെടുത്ത കഞ്ചാവാണിത്. കോവിഡ് കാലമായതിനാല്‍ ട്രെയിന്‍ ഗതാഗതം നിന്നതോടെ ലോറികളിലും മറ്റുമായാണ് കേരളത്തി കഞ്ചാവ് കടത്തുന്നത്. നേരത്തെ മീന്‍ ലോറികളിലും, പച്ചക്കറി ലോറികളിലും മറ്റും കേരളത്തിലേക്ക് കൊണ്ടുവന്ന കഞ്ചാവ് വിവിധ ജില്ലകളില്‍ പിടികൂടിയിരുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്നു വരുന്ന ഡാര്‍ക്ക് നൈറ്റ് ഹണ്ടിങ് എന്ന പ്രത്യേക വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ കാറിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് കഞ്ചാവ് പിടികൂടുന്നതിന് വഴിയൊരുക്കിയത്. ഡ്രോണ്‍ ഉപയോഗിച്ചാണ് ദേശീയ പാതയില്‍ വാഹനം കണ്ടെത്തിയത്. സമീപകാലത്ത് ജില്ലയില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
ഡിസിആര്‍ബി ഡിവൈഎസ്പി എ രാമചന്ദ്രന്‍, ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷ്, കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍, കൊടകര എസ്.ഐ ഷാജന്‍, പ്രത്യേകാന്വേഷണ സംഘത്തിലെ എഎസ്‌ഐമാരായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, സീനിയര്‍ സിപിഒമാരായ വി യു സില്‍ജോ, എ യു റെജി, ഷിജോ തോമസ്, കൊടകര സ്റ്റേഷനിലെ അഡിഷണല്‍ എസ്‌ഐ സോജന്‍, തോമസ്, റെജി മോന്‍, സീനിയര്‍ സിപിഒ മാരായ എ ബി സതീഷ് , റെനീഷ്, രജനീശന്‍, ടി ടി ബൈജു, എസ് സി പി ഒ ഗോകുലന്‍, ഷോജു, ആന്റണി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..