Latest NewsNewsCrime

ചത്തീസ്ഗഡിൽ 14കാരിയെ കൂട്ട ബലാത്സംഗം ചെയ്തു

കബീർദാം: ഛത്തീസ്ഗഡിലെ കബീർദാം ജില്ലയിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി നൽകിയിരിക്കുന്നു. പരിചയക്കാരുമായി നടക്കാനിറങ്ങിയതായിരുന്നു പെൺകുട്ടി. കവർണ്ണയിലെ സർക്കാർ പി.ജി കോളേജിന് സമീപം ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

നവംബർ 22 ന് രാത്രി 11ഓടെയാണ് പെൺകുട്ടി കോട്‌വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സുഹൃത്തിനൊപ്പം നടക്കാൻ പോയപ്പോൾ നാലുപേർ ചേർന്ന് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതിയിൽ പറയുകയാണ്. അന്വേഷണം തുടങ്ങിയതായും നിരവധി പേരെ ചോദ്യം ചെയ്തതായും കബീർദാം പൊലീസ് സൂപ്രണ്ട് ശലഭ് കുമാർ സിൻഹ പറഞ്ഞു.

പ്രതി സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നാണ് പെൺകുട്ടി പറഞ്ഞത്. എന്നാൽ പൊലീസ് സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് തിരിച്ചറിയൽ പരേഡ് നടത്തിയെങ്കിലും തിങ്കളാഴ്ച വൈകുന്നേരം വരെ ആരെയും പെൺകുട്ടി തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button