KeralaLatest NewsNews

തിരഞ്ഞെടുപ്പിനിടെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു; പണിമുടക്ക് പിൻവലിക്കണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം : നവംബർ 26ന് ചില തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള പണിമുടക്ക് തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കോവിഡ് പ്രതിരോധ പ്രവർത്തനം നടക്കുമ്പോൾ ഇത്തരമൊരു പണിമുടക്ക് ജനദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികള്‍ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. എന്നിട്ടും
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പണിമുടക്ക് നടത്തുന്നത്. നാഷണല്‍ എലിജിലിറ്റി ടെസ്റ്റ് അടക്കമുള്ള പരീക്ഷകളുള്ള അന്നേ ദിവസം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകർക്കും സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ എന്ന പേരിലാണ് സംയുക്ത ട്രേഡ് യൂണിയനുകള്‍ 26 ന് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button