മാഡ്രിഡ്
തോൽവികളിൽ തളരുന്ന ബാഴ്‌സലോണയ്‌ക്ക് വീണ്ടും തിരിച്ചടി. പ്രതിരോധതാരം ജെറാർഡ് പിക്വെ പരിക്കുകാരണം ഏറെനാൾ പുറത്തായി. മൂന്നുമുതൽ അഞ്ചു മാസംവരെ പിക്വെ പുറത്തിരിക്കേണ്ടിവരും. അത്‌ലറ്റികോ മാഡ്രിഡുമായുള്ള കളിയിൽ ഈ മുപ്പത്തിമൂന്നുകാരന് കാൽമുട്ടിന് പരിക്കേറ്റിരുന്നു. മറ്റൊരു പ്രതിരോധക്കാരൻ സെർജിയോ റോബെർട്ടോയും പരിക്കിലാണ്. സ്‌പാനിഷ് ലീഗിൽ പത്താം സ്ഥാനത്താണ് ഇപ്പോൾ ബാഴ്‌സ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..