Latest NewsNewsIndia

ആദ്യ യാത്ര തിരുപ്പതിയിലോട്ട്; എയർ ഇന്ത്യ വൺ രാഷ്‌ട്രപതിയുമായി ചെന്നൈയിലേക്ക് പറന്നിറങ്ങി

എയർ ഇന്ത്യ വൺ - ബി 777 വിമാനത്തിന്റെ ആദ്യ യാത്ര കൂടിയാണ്

ഡൽഹി: ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവർക്ക് സഞ്ചരിക്കാനായി പ്രത്യേകം നിർമിച്ച എയർ ഇന്ത്യ വൺ – ബി 777 വിമാനത്തിൽ കന്നി യാത്രയുമായി രാഷ്ട്രപതി റാം നാഥ് കോവിന്ദ്. തിരുപ്പതി വെങ്കടേശ്വര ക്ഷേത്ര സന്ദർശനത്തിന്റെ ഭാഗമായി ചെന്നൈയിലേക്കാണ് രാഷ്ട്രപതിയും കുടുംബവും കന്നി യാത്ര നടത്തിയത്. എയർ ഇന്ത്യ വൺ – ബി 777 വിമാനത്തിന്റെ ആദ്യ യാത്ര കൂടിയാണ്.

യു.എസ് പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനമായ എയര്‍ഫോഴ്സ് വണ്ണിനോടു സാമ്യമുള്ള സുരക്ഷാ സംവിധാനങ്ങളാണ് വി.വി.ഐ.പി വിമാനമായ എയര്‍ ഇന്ത്യ വണ്ണിലുള്ളത്. എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വീസസ് ലിമിറ്റഡാണ് വിമാനത്തിന്റെ പരിപാലന ചുമതല നിര്‍വഹിക്കുന്നത്. എയര്‍ ഇന്ത്യ പൈലറ്റുമാരാണ് വിമാനങ്ങള്‍ നിയന്ത്രിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button