Latest NewsNewsIndia

‘ചിലർ ഈ മഹാമാരിയിലും രാഷ്ട്രീയം കളിക്കുന്നു‘; രാഹുലിനെ പരോക്ഷമായി വിമർശിച്ച് മോദി

രാഷ്ട്രീയം കളിക്കുന്നതില്‍ നിന്നും ഒന്നിനും ചിലരെ പിന്തരിപ്പിക്കാനാവില്ല

രാജ്യം കൊവിഡിനെ പിടിച്ചുകെട്ടാൻ ഒന്നിച്ച് പ്രവർത്തിക്കുമ്പോഴും ചിലർ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു പരോക്ഷ വിമർശനം.

കൊവിഡ് വാക്‌സിന്‍ എപ്പോഴെത്തും എന്നത് നമുക്ക് തീരുമാനിക്കാന്‍ സാധിക്കുന്നതല്ല. അക്കാര്യം നമ്മുടെ കയ്യിലുളളതല്ല. ശാസ്ത്രജ്ഞരാണ് അക്കാര്യം തീരുമാനിക്കുന്നത്. ചിലര്‍ ഇക്കാര്യത്തിലും രാഷ്ട്രീയം കളിക്കാന്‍ നോക്കുകയാണ്. രാഷ്ട്രീയം കളിക്കുന്നതില്‍ നിന്നും ഒന്നിനും ചിലരെ പിന്തരിപ്പിക്കാനാവില്ലെന്നും നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞു.

എ​ല്ലാം ശാ​സ്ത്ര​ജ്ഞ​ന്മാ​രു‌‌​ടെ കൈ​ക​ളി​ലാ​ണെന്നും. രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട​താ​ക്കി മാ​റ്റുമെന്നും. ഇ​തി​നാ​യി പി​എം കെ​യ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം എല്ലാവര്ക്കും ലഭ്യം ആകുംവിധമായിരിക്കും. ഏ​ത് രാ​ജ്യ​ത്തി​ന്‍റെ വാ​ക്സി​ൻ ആ​ദ്യ​മെ​ത്തു​മെ​ന്ന് പ​റ​യാ​നാ​വി​ല്ല. ഇതിനിടയിൽ കോ​വി​ഡ് വാ​ക്സി​ൻ രാ​ഷ്ട്രി​യ​വ​ത്ക​രി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button