MollywoodLatest NewsNewsEntertainment

ഈ സുന്ദരിയായ നടനെ മനസിലായോ?

അഞ്ചാം പാതിര എന്ന സിനിമയിലെ സൈക്കോ സൈമൺ

കുഞ്ചാക്കോ ബോബൻ നായകനായ സൂപ്പർഹിറ്റ് ചിത്രമാണ് ‘അ‍ഞ്ചാം പാതിര’. ഈ സിനിമയിൽ തനിക്ക് അവതരിപ്പിക്കാൻ സാധിക്കാതെ പോയ കഥാപാത്രത്തിന്റെ ലുക്ക് പങ്കുവച്ച് എത്തിയിരിക്കുകയാണ് നടൻ വിനീത് വാസുദേവൻ.

”അഞ്ചാം പാതിര എന്ന സിനിമയിലെ സൈക്കോ സൈമൺ എന്ന കഥാപാത്രത്തിന് വേണ്ടി ഒരു look test നോക്കിയിരുന്നു.. പിന്നീട് കഥാപാത്രത്തിന്റെ ചില concerns കൊണ്ട് ഈ കഥാപാത്രം ചെയ്യാൻ സാധിച്ചില്ല.. പക്ഷെ ഒരു ചെറിയ വേഷത്തിൽ സിനിമയിൽ ഇടക്ക് ഒന്ന് മിന്നി മാഞ്ഞു പോയിരുന്നു. ഇടക്കിടക്ക് ഗാലറിയിൽ ഈ ഫോട്ടോ കാണുമ്പോൾ ഷെയർ ചെയ്യണം എന്ന് വിചാരിക്കും.. സംഭവം വെറൈറ്റി അല്ലെ…’ എന്ന കുറിപ്പോടെയാണ് വിനീത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button