Latest NewsNewsIndia

വൻ തിരിച്ചടി; ബംഗാളിൽ എ.ഐ.എം.ഐ.എമ്മിന്‍റെ മുൻ നിര നേതാക്കള്‍ തൃണമൂലിലേക്ക്

ഷെയ്ഖ് അൻവർ പാഷയാണ് പാര്‍ട്ടി വിട്ട സംസ്ഥാനത്തെ പ്രധാന നേതാവ്

ബംഗാളില്‍ എ.ഐ.എം.ഐ.എം ന്‍റെ പ്രധാന നേതാക്കള്‍ പാര്‍ട്ടിയിൽ നിന്നും വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി റിപ്പോർട്ടുകൾ. ഷെയ്ഖ് അൻവർ പാഷയാണ് പാര്‍ട്ടി വിട്ട സംസ്ഥാനത്തെ പ്രധാന നേതാവ്. മുർഷിദ് അഹമ്മദ്, ഷെയ്ഖ് ഹസിബുൽ ഇസ്‍ലാം, ജംഷീദ് അഹമ്മദ്, ഇന്‍തിഖാബ് ആലം, അബുൽ കാസിം, സയ്യിദ് റഹ്മാൻ, അനറുൽ മൊണ്ടാൽ എന്നിവരും പാര്‍ട്ടി വിട്ടവരില്‍ ഉൾപ്പെടുന്നതായി സൂചനകൾ ഉണ്ട്.

തൃണമൂൽ ഭവനിൽ സംസ്ഥാന മന്ത്രി ബ്രത്യ ബാസുവും പാഷയും തമ്മില്‍ ചർച്ചകൾ നടത്തി.
അൻവർ പാഷ എ.ഐ.എം.ഐ.എമ്മിന്‍റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു, സാമുദായികവും ഭിന്നിപ്പുണ്ടാക്കുന്നതുമായ രാഷ്ട്രീയം ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button