Latest NewsNewsIndia

തന്നെ അറസ്‌റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ബിനീഷ്; കയ്യൊഴിഞ്ഞ് ഹൈക്കോടതി

കള‌ളപ്പണ നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി.

ബംഗളൂരു: ബംഗളുരു ലഹരിമരുന്ന് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാണമെന്ന ബിനീഷ് കോടിയേരിയുടെ ഹർജി കർണാടക ഹൈക്കോടതി തള‌ളി. ഇ.ഡി തന്നെ അറസ്‌റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നായിരുന്നു ബിനീഷിന്റെ വാദം. ബിനീഷിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

Read Also: കേന്ദ്രത്തിന്റെ ‘ജല്‍ജീവന്‍’ പദ്ധതിയിൽ സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം; പ്രതിസന്ധിയിൽ കേരള വാട്ടര്‍ അതോറിറ്റി

അതേസമയം മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തതിനു പിന്നാലെ ബിനീഷിന്റെ തിരുവനന്തപുരത്തെ ‘കോടിയേരി’ വീടും ഭാര്യയുടെയും ബിനാമികളുടെയും സ്വത്തും കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെ‌ന്റ് കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. കള‌ളപ്പണ നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി. സ്വത്ത് കൈമാറ്റം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് രജിസ്‌ട്രേഷൻ ഐ.ജി ഇ.ഡി കത്തും കൈമാറിയിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button