KeralaLatest NewsNews

കോൺഗ്രസ് തകർന്നു തരിപ്പണമായി, മഷിയിട്ട് നോക്കിയാലും കാണാനില്ല; പോരാട്ടം ഇടതും ബിജെപിയും തമ്മിൽ!

തദ്ദേശ തിരഞ്ഞെടുപ്പിൽ പോരാട്ടം എൻഡിഎയും എൽഡിഎഫും തമ്മിലെന്ന് കെ സുരേന്ദ്രൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മഷിയിട്ട് നോക്കിയാലും കാണാനില്ലെന്ന അവസ്ഥയാണെന്ന ആരോപണം സോഷ്യൽ മീഡിയകളിൽ ഉയരവേ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഇതുതന്നെയാണ് പറയുന്നത്. മത്സരം എൻ ഡി എയും എൽ ഡി എഫും തമ്മിലാണെന്ന് കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തവണ ഇടതുപക്ഷവും ദേശീയ ജനാധിപത്യ സഖ്യവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിരിക്കും. രണ്ട് പ്രധാന മുന്നണികളും ഒരുപോലെ മത്സരത്തിനിറങ്ങിയിരിക്കുകയാണ്. വാശിയേറിയ പോരാട്ടമെന്ന് തന്നെ പറയാം. കോൺഗ്രസ് ചിത്രത്തിലേ ഇല്ല. ദേശീയ തലത്തിലേത് പോലെ കേരളത്തിലും കോൺഗ്രസിന് നിറം മങ്ങിയെന്ന് സുരേന്ദ്രൻ പറഞ്ഞു.

ദേശീയതലത്തിലെ പോലെ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായി കഴിഞ്ഞു. കോഴക്കേസില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും കുടുംബവും നിലവിളിച്ചെന്ന വെളിപ്പെടുത്തല്‍ ലജ്ജാകരമായ അവസ്ഥയിലേക്ക് യുഡിഎഫിനെ എത്തിച്ചു. ഇതോടെ യു ഡി എഫിനു ഈ തെരഞ്ഞെടുപ്പിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് വ്യക്തമാവുകയാണ്.

ഇത്തവണ ഇടതുപക്ഷവും ദേശീയ ജനാധിപത്യ സഖ്യവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിരിക്കും. ഈ തെരഞ്ഞെടുപ്പിനുള്ള പ്രധാന പ്രത്യേകത, ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നേരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ ആണ്. അഴിമതി പരമ്പരകൾ ഓരോന്നായി പുറത്തുവരികയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button