KeralaNattuvarthaLatest NewsNewsEntertainment

മാമിയോടൊന്നും തോന്നല്ലേ മക്കളേ..മറ്റൊരു കവിതാ മോഷ്ടാവ് കൂടി കയ്യോടെ പിടിയിൽ; ഇടത് സാഹിത്യം…ഇടത് അനുഭാവിയായ ഒരു അധ്യാപിക നടത്തിയ അക്ഷരതെറ്റോടെയുള്ള മോഷണം; വൈറലായി കുറിപ്പ്

ഇത്തവണ പുരോ​ഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് അജിത്രിയാണ് അക്ഷര തെറ്റോട് കൂടി കവിത മോഷ്ടിച്ച് കയ്യോടെ പിടിക്കപ്പെട്ടിരിയ്ക്കുന്നത്

സാഹിത്യ മോഷണം കേരളത്തിൽ തുടർക്കഥയാകുന്നുവോ? ആരാന്റെ കവിത മോഷ്ടിച്ച് ഇത്തവണയും ക്രെഡിറ്റ് സ്വന്തമാക്കി ഇടത് സഹയാത്രികയായ അധ്യാപിക. ഇത്തവണ പുരോ​ഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് അജിത്രിയാണ് അക്ഷര തെറ്റോട് കൂടി കവിത മോഷ്ടിച്ച് കയ്യോടെ പിടിക്കപ്പെട്ടിരിയ്ക്കുന്നത്.

സർക്കാർ പ്രസിദ്ധീകരണമായ വിദ്യാരം​ഗത്തിന്റെ നവംബർ ലക്കത്തിലാണ് യുവ കവിയായ ഡോ. സം​ഗീത് രവീന്ദ്രന്റെ റോസ എന്ന കവിത മോഷ്ടിച്ച് തുലാത്തുമ്പി എന്ന പേരിൽ പ്രസിദ്ധീകരിയ്ച്ചത്. ഇടത് അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ഭാരവാഹിയായ അജിത്രിയുടെ മോഷണ കവിത വന്നത് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന മാ​ഗസിനിലാണ്. യുവ കവിയായ ഡോ. സം​ഗീത് രവീന്ദ്രന്റെ അതിമനോഹരമായ റോസ എന്ന കവിതയാണ് തന്റെതായ ഏതാനും വരികൾ ചേർത്ത് , അക്ഷര പിശകോടെ പ്രസിദ്ധീകരിയ്ച്ചത്.

ഏറെ രസകരമായ കാര്യം വാട്സപ്പ് ​ഗ്രൂപ്പായ കവനം എന്നതിൽ സം​ഗീത് കവിത എഴുതിയ ഉടനെ ഇട്ടിരുന്നു, വാഴാത്തത് എന്ന് സം​ഗീത് ടൈപ്പ് ചെയ്തപ്പോൾ വരാത്തത് എന്നായി മാറി, ഇതേ ​ഗ്രൂപ്പിൽ അം​ഗമായ അജിത്രി കവിത ഇവിടെനിന്ന് മോഷ്ടിക്കുകയായിരുന്നു, സം​ഗീത് പുസ്തകമാക്കിയപ്പോൾ ഈ തെറ്റ് തിരുത്തിയിരുന്നു, എന്നാൽ അധ്യാപിക തെറ്റ് തിരുത്താതെയാണ് പ്രസിദ്ധീകരിയ്ച്ചത്. ഇതിനെതിരെ നടപടിയെടുക്കണമെന്നാണ് ഡോ. സം​ഗീത് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. താൻ എഴുതിയ കവിത അയച്ച വാട്സപ്പ് ചാറ്റുകളും , ​ഗ്രൂപ്പിലെ ഹിസ്റ്ററികളും അടക്കം ശക്തമായ തെളിവുകളായി ഈ എഴുത്തുകാരന്റെ കയ്യിലുണ്ട്.

 

അടിച്ചുമാറ്റൽ എന്ന കല.. സെപ്റ്റംബർ പകുതിയിലാണ് സംഗീത് രവീന്ദ്രൻ അദ്ദേഹത്തിന്റെ ഉറുമ്പുപാലം എന്ന ചെറുകവിതകളുടെ സമാഹാരം…

Posted by Shabu Prasad on Sunday, November 22, 2020

ഇതിനെക്കുറിച്ച് എഡിറ്ററായ ഷാബു പ്രസാദ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം സംഗീത് വേദനയോടെ എന്നെ വിളിച്ചു. ചേട്ടാ, ഉറുമ്പുപാലത്തിലെ ഒരു റോസ എന്ന കവിത ഒരാൾ കോപ്പിയടിച്ച് ഒരു സർക്കാർ പ്രസിദ്ധീകരണത്തിൽ പേര് മാറ്റി എഴുതിയിരിക്കുന്നു. എന്തൊരു കഷ്ടമാണ്..

 

അന്വേഷിച്ചപ്പോൾ കണക്കുകൂട്ടൽ തെറ്റിയില്ല, പുരോഗമന സാഹിത്യം, സർവീസ് പ്രസിദ്ധീകരണം, ഇടത് സാഹിത്യം…ഇടത് അനുഭാവിയായ ഒരു അധ്യാപിക… സ്വാഭാവികം… അടിച്ചുമാറ്റലും കോപ്പിയടിക്കലും കലയാക്കി മാറ്റിയ കൂട്ടത്തിൽ നിന്ന് ഇങ്ങനെയല്ലാതെ എങ്ങനെ പ്രതീക്ഷിക്കണം.. അതുകൊണ്ട് അദ്‌ഭുതമൊന്നും തോന്നിയില്ലെന്നും അദ്ദേഹം പറയുന്നു.

കുറിപ്പ് വായിക്കാം…………..

അടിച്ചുമാറ്റൽ എന്ന കല..

സെപ്റ്റംബർ പകുതിയിലാണ് സംഗീത് രവീന്ദ്രൻ അദ്ദേഹത്തിന്റെ ഉറുമ്പുപാലം എന്ന ചെറുകവിതകളുടെ സമാഹാരം പ്രസിദ്ധീകരണത്തിന് അയച്ചുതരുന്നത്. പ്രതിഭയുടെ അഗ്നിസ്ഫുലിംഗങ്ങൾ തിളങ്ങുന്ന ആ പുസ്തകം പ്രസിദ്ധീകരിക്കാൻ രണ്ടുവട്ടം ആലോചിക്കേണ്ടിയും വന്നില്ല.

ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ അവതരികയെഴുതിയ പുസ്തകം നവംബർ പത്തിന് വേദ ബുക്സ് പ്രസിദ്ധീകരിച്ചു, നല്ല രീതിയിൽ സ്വീകരിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം സംഗീത് വേദനയോടെ എന്നെ വിളിച്ചു. ചേട്ടാ, ഉറുമ്പുപാലത്തിലെ ഒരു റോസ എന്ന കവിത ഒരാൾ കോപ്പിയടിച്ച് ഒരു സർക്കാർ പ്രസിദ്ധീകരണത്തിൽ പേര് മാറ്റി എഴുതിയിരിക്കുന്നു. എന്തൊരു കഷ്ടമാണ്..

 

അന്വേഷിച്ചപ്പോൾ കണക്കുകൂട്ടൽ തെറ്റിയില്ല, പുരോഗമന സാഹിത്യം, സർവീസ് പ്രസിദ്ധീകരണം, ഇടത് സാഹിത്യം…ഇടത് അനുഭാവിയായ ഒരു അധ്യാപിക…
സ്വാഭാവികം… അടിച്ചുമാറ്റലും കോപ്പിയടിക്കലും കലയാക്കി മാറ്റിയ കൂട്ടത്തിൽ നിന്ന് ഇങ്ങനെയല്ലാതെ എങ്ങനെ പ്രതീക്ഷിക്കണം.. അതുകൊണ്ട് അദ്‌ഭുതമൊന്നും തോന്നിയില്ല.
ഇനി വൈകാരിക പരിസരങ്ങളുടെ വിശദീകരണമേ ബാക്കിയുള്ളു..

https://www.facebook.com/shabu.prasad/posts/3655489954513940

 

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button