KeralaLatest NewsNews

വിവാഹം കഴിഞ്ഞ് മടങ്ങിയ യുവതിയെ വഴിതടഞ്ഞ് കാമുകന്‍ : വധു ഭര്‍ത്താവിന് താലി ഊരി നല്‍കിയ ശേഷം കാമുകനൊപ്പം പോയി …സംഭവം തൃശൂരില്‍

തൃശൂര്‍: വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം മടങ്ങിയ യുവതിയെ കാമുകന്‍ നാടകീയമായി തട്ടിക്കൊണ്ടു പോയി. തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലാണ് സംഭവം. വിവാഹം കഴിഞ്ഞ ശേഷം വരന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കാമുകനും സുഹൃത്തുക്കളും കാര്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വധു താലി ഭര്‍ത്താവിന് ഊരി നല്‍കിയ ശേഷം കാമുകനൊപ്പം പോയി.

Read Also : “കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്കുള്ള കൊഴിഞ്ഞു പോക്ക്” : രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് പേരിട്ട് തരൂര്‍ പങ്കുവച്ച ചിത്രം പറയുന്നത്

യുവാവിന്റെ പരാതിയെ തുടര്‍ന്ന് ചെറുതുരുത്തി പൊലീസ് യുവതിയെയും കാമുകനെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് ചര്‍ച്ച നടത്തി യുവതിയെ കാമുകന്റെ വീട്ടുകാരുടെ കൂടെ പറഞ്ഞയച്ചു. വരന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരമായി രണ്ടര ലക്ഷം രൂപയും നല്‍കി.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button