തൃശൂര്‍ > കള്ളനോട്ട് കേസില്‍ തൃശൂര്‍ പുഴയ്‌ക്കലിലെ കോണ്‍ഗ്രസ് നേതാവിനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. പുറ്റേക്കര സ്വദേശി വി കെ അഭിലാഷാണ് അറസ്റ്റിലായത്. അഭിലാഷ് കഴിഞ്ഞതവണ കൈപ്പറമ്പ് പഞ്ചായത്തില്‍ പതിനാറാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു. ഇത്തവണയും യുഡിഎഫിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമായിരുന്നു.
കര്‍ണാടകത്തിലെ ചികമഗലൂര്‍ ജില്ലയിലെ അള്‍ഡൂര്‍ പൊലീസ് സ്റ്റേഷനില്‍ 2 ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കള്ളനോട്ട് കേസിന്റെ തുടര്‍ച്ചയായാണ് ഈ അറസ്റ്റ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചില നേതാക്കളും ചേര്‍ന്ന് കൈപ്പറമ്പില്‍ നടത്തിയിരുന്ന ഒരു പ്രിന്റിംഗ് പ്രസ്സിലെ പ്രിന്റര്‍ ആയിരുന്നു ഇയാള്‍.
ചൊവ്വാഴ്ച്ച രാവിലെ എട്ടുണിയോടെ പേരാമംഗലം പൊലീസിന്റെ സഹായത്തോടെ അഭിലാഷിന്റെ വീട്ടിലെത്തിയാണ് കര്‍ണാടക പൊലീസ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരത്തുനിന്ന് അച്ചടിയന്ത്രങ്ങളും ഏഴര ലക്ഷം രൂപയുടെ കള്ളനോട്ടും ഏതാനും പ്രതികളെയും പിടിച്ചിരുന്നു. അവരുമൊത്താണ് പൊലീസ് എത്തിയത്. നോട്ട് അച്ചടിച്ചിരുന്നത് അഭിലാഷ് ആണെന്നാണ് സൂചന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..