Latest NewsNewsEntertainment

മലയാളക്കര മനസ്സുതൊട്ടനു​ഗ്രഹിച്ച ​ഗേ ദമ്പതികൾ വേർപിരിഞ്ഞു; വിവാഹം കഴിഞ്ഞപ്പോൾ സ്വഭാവം ആകെ മാറി; എന്റെ സ്വപ്നത്തിന് റഹീം എതിരുനിന്നു; നേരിട്ട വേദനപങ്കുവച്ച് നിവേദ്

സോഷ്യൽ മീഡിയയിലടക്കം വൻ പിന്തുണ നേടിയ ​ഗേ കപ്പിളായിരുന്നു നിവേദും റഹീമും

മലയാളക്കര മനസ്സുതൊട്ടനു​ഗ്രഹിച്ച ​ഗേ ദമ്പതികൾ വേർപിരിഞ്ഞുവെന്ന വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്, സോഷ്യൽ മീഡിയയിലടക്കം വൻ പിന്തുണ നേടിയ ​ഗേ കപ്പിളായിരുന്നു നിവേദും റഹീമും.

റഹീമിനെ നഷ്ട്ടപ്പെട്ടത് മരണത്തിന് തുല്യമായിരുന്നുവെന്നും വിഷാദത്തിന് അടിമപ്പെട്ട് പോയിരുന്നുവെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് നിവേദ്. എന്റെ പേരിൽ നിന്നും ജീവിതത്തിൽ നിന്നും റഹീം ഉണ്ടാകില്ല എന്നത് എനിക്കേറെ വിഷമം തന്നുവെന്നും നിവേദ്.

 

 

ഉള്ളിൽ വീർപ്പുമുട്ടിയിരുന്ന സത്വത്തെ തിരിച്ചറിഞ്ഞ് ഇരുവരും ഒന്നിച്ചപ്പോൾ ആ പാത പിന്തുടരാൻ ധൈര്യം കിട്ടിയതും ഏറെ പേർക്കായിരുന്നു. നീണ്ട 6 വർഷത്തോളം പ്രണയിച്ചു, ഒന്നായി ജീവിച്ചു. അന്നൊക്കെ എന്റെ സ്വപ്നങ്ങൾക്ക് കൂട്ടായിരുന്ന റഹീം വിവാഹശേഷം എന്റെ സ്വപ്നങ്ങളെ തകർത്തുവെന്നും നിവേദ് .

 

ആ തകർച്ചയെ തുടർന്ന് ലൈം​ഗിക ജീവിതവും , കുടുംബ ജീവിതവും തകർന്നു, എന്നാൽ‌ തങ്ങളെ കണ്ട് ഒരുമിച്ചവർക്ക് ഇതൊന്നും ഒരു പ്രശ്നമാകരുതെന്നും നിവേദ് .

 

ഒരു കുഞ്ഞ് വേണമെന്നും അഡോപ്റ്റ് ചെയ്യാമെന്നുമുള്ള എന്റെ ആ​ഗ്രഹത്തെ റഹീം അതിശക്തിയായി എതിർത്തു , എന്റെ സ്വപ്നങ്ങളെ തകർത്തെന്നും നിവേദ് വേദനയോടെ പറയുന്നു.

 

അവസാന കാലമായപ്പോൾ തങ്ങൾ തമ്മിൽ ഫിസിക്കൽ റിലേഷൻ പോലും ഇല്ലായിരുന്നുവെന്നും റഹീം പോയപ്പോൾ താങ്ങായി അവന്റെ കുടുംബം ഒപ്പം നിന്നുവെന്നും അങ്ങനെ പതിയെ ഈ സങ്കടക്കടലിൽ നിന്നും കരകയറിയെന്നും നിവേദ്. ഇപ്പോൾ ഒരാളുമായി റിലേഷനിലാണ്, സമയം ഒത്തു വന്നാൽ അത് അന്നേരം പറയാമെന്നും നിവേദ് .

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button