Latest NewsNewsIndia

‘ലൗ ജിഹാദ്’ നിയമ നിർമാണത്തിനെതിരെ രൂക്ഷവിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലക്‌നൗ: യോഗി ആദിത്യനാഥ് സർക്കാരിന്റെ ‘ലൗ ജിഹാദ്’ നിയമ നിർമാണത്തിനെതിരെ രൂക്ഷവിമർശനവുമായി അലഹബാദ് ഹൈക്കോടതി രംഗത്ത് എത്തിയിരിക്കുന്നു. പ്രിയങ്ക എന്ന യുവതിയുടെ പിതാവിന്റെ ഹർജിയെയാണ് കോടതി വിമർശിക്കുകയുണ്ടായത്. പ്രിയങ്കയെ സലാമത്ത് മതം മാറ്റി വിവാഹം കഴിച്ചുവെന്ന പരാതി കോടതി റദ്ദാക്കുകയുണ്ടായി.

പ്രിയങ്കയേയും സലാമത്തിനെയും ഹിന്ദുവും മുസ്‌ലിമും ആയല്ല ഞങ്ങൾ കാണുന്നതെന്നും, വ്യക്തികളുടെ സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറാൻ ഭരണകൂടത്തിനുപോലും അവകാശമില്ലെന്നും കോടതി പറയുകയുണ്ടായി. പ്രിയങ്കയെ തട്ടിക്കൊണ്ടു പോയി മതപരിവർത്തനം ചെയ്തുവെന്ന പരാതി വാസ്തവ വിരുദ്ധമാണെന്നും, ദമ്പതികൾ സന്തോഷത്തോടെ ജീവിക്കുകയാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹർജി തള്ളിയത്.

പ്രിയങ്ക സലാമത്തിനെ വിവാഹം കഴിക്കുന്നതിന് തൊട്ടുമുമ്പ് മതം മാറി അലിയ എന്ന പേര് സ്വീകരിച്ചിരുന്നു. ഇതോടെയാണ് യുവതിയുടെ പിതാവ് പരാതി നല്കുകയുണ്ടായത്. തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിച്ചുവെന്നും,മകൾക്കു പ്രായപൂർത്തിയായില്ലെന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത് പിതാവ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button