24 November Tuesday

യുണൈറ്റഡിന്‌ ജയം സിറ്റിക്ക്‌ തോൽവി

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ മുൻ ചാമ്പ്യൻമാരായ മാഞ്ചസ്‌റ്റർ സിറ്റിക്ക്‌ കാലിടറുന്നു. ടോട്ടനം ഹോട്‌സ്‌പറിനോട്‌ രണ്ട്‌ ഗോളിന്‌ പെപ്‌ ഗ്വാർഡിയോളയുടെ സംഘം കീഴടങ്ങി. ജയത്തോടെ ടോട്ടനം 20 പോയിന്റുമായി ഒന്നാമതെത്തി. 12 പോയിന്റുമാത്രമുള്ള സിറ്റി 11–-ാമതാണ്‌.

മറ്റൊരു മത്സരത്തിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ ഒരു ഗോളിന്‌ വെസ്‌റ്റ്‌ ബ്രോംവിച്ച്‌ ആൽബിയാനെ തോൽപ്പിച്ചു. 13 പോയിന്റുള്ള യുണൈറ്റഡ്‌ എട്ടാമതാണ്‌. സിറ്റിക്കെതിരെ സൺ ഹ്യുങ്‌ മിൻ, ജിയോവാനി ലോ സെൽസോ എന്നിവരുടെ ഗോളിലാണ്‌ ഹൊസെ മൊറീന്യോയുടെ ടോട്ടനം ജയം സ്വന്തമാക്കിയത്‌. സിറ്റിയുടെ അയ്‌മറിക്‌ ലപോർട്ടെ വല കണ്ടെങ്കിലും വാർ പരിശോധനയിൽ പിൻവലിച്ചു. ഗബ്രിയേൽ ജെസ്യൂസ്‌ പന്ത്‌ തൊട്ടതായിരുന്നു കാരണം.

വെസ്‌റ്റ്‌ ബ്രോംവിച്ചിനെതിരെ ബ്രൂണോ ഫെർണാണ്ടസിന്റെ പെനൽറ്റി ഗോളാണ്‌ യുണൈറ്റഡിന്‌ ജയമൊരുക്കിയത്‌.
ഡൊമിനിക്‌ കാൾവെർട്ട്‌ ലെവിന്റെ ഇരട്ടഗോൾ മികവിൽ എവർട്ടൺ 3‐2ന്‌ ഫുൾഹാമിനെ മറികടന്നു. അബ്‌ദൗലായെ ഡൗകൗർ ആണ്‌ മൂന്നാം ഗോൾ നേടിയത്‌.  ആറാമതാണ്‌ എവർട്ടൺ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top